പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

അബ്ദുള്‍ ഖാദര്‍ വി പി

പ്രസിഡൻ്റ്

ബല്‍ക്കീസ് എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ കെ ആരിഫ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഫാത്തിമത്ത് ഇനാസ് മുഹമ്മദലി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഖാലിദ് എം പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സിദ്ധാര്‍ത്ത് കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

         പൊതുവിവരങ്ങള്‍ ജില്ല                                          :      കാസര്‍ഗോഡ് ബ്ലോക്ക്                                     :      കാസര്‍ഗോഡ് വിസ്തീര്‍ണ്ണം                                :      40.185ച.കി.മീ.വാര്‍ഡുകളുടെ എണ്ണം                  :       24 ജനസംഖ്യ                                :      46691 പുരുഷന്‍മാര്‍                             :      22629 സ്ത്രീകള്‍...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

കുമ്പള ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ബല്ലാള്‍-മായിപ്പാടി രാജവംശങ്ങളുടെ ചരിത്രവും കുമ്പ ആകൃതിയിലുള്ള പുഴയിൽ നിന്ന് പേരു ലഭിച്ചതുമായ കുമ്പള, ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്കും കുമ്പള ഗാന്ധി (ശ്രീദേവപ്പ ആൾവ), സുന്ദര കുമ്പള, സ്വാമി ആനന്ദതീർഥർ തുടങ്ങിയവരുടെ സമരവീര്യത്തിനും സാക്ഷ്യം വഹിച്ച മണ്ണാണ്. കന്നഡ, മലയാളം, തുളു ഉൾപ്പെടെയുള്ള വിവിധ ഭാഷകളുടെയും ആചാരങ്ങളുടെയും സംഗമഭൂമിയായ ഇവിടെ യക്ഷഗാനവും കമ്പളവും ഇന്നും സജീവമായി നിലനിൽക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അനിൽ കുംബ്ലെയുടെ പൈതൃക ഗ്രാമമായ കുമ്പള, പണ്ടുകാലത്ത് കൈത്തറി, അരി, ഉണക്കമീൻ എന്നിവ വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ഒരു പ്രമുഖ തുറമുഖ നഗരമായിരുന്നു. സംസ്ഥാനത്തെ ഏക യുനാനി ആശുപത്രി സ്ഥിതി ചെയ്യുന്ന മൊഗ്രാൽ ഉൾപ്പെടുന്നതും ദേശീയപാത 17 കടന്നുപോകുന്നതുമായ ഈ പ്രദേശത്ത് 1963-ൽ എം.സി അബ്ദുൾ ഖാദർ ഹാജി പ്രസിഡന്റായി ആദ്യ ഗ്രാമപഞ്ചായത്ത് ഭരണസമിതി നിലവിൽ വന്നു. അതിനുമുമ്പ് ജനങ്ങൾ കൈപൊക്കി...

കൂടുതൽ വായിക്കുക