കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സുസ്ഥിര വികസനം, സാമൂഹ്യ നീതി, പരിസ്ഥിതി സംരക്ഷണം, സുതാര്യ ഭരണസംവിധാനം എന്നിവ ഉറപ്പാക്കി എല്ലാ ജനങ്ങൾക്കും ഗുണമേൻമയുള്ള പൊതുസേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്ന ജനകീയമായ കുമ്പള ഗ്രാമ പഞ്ചായത്തിനെ രൂപപ്പെടുത്തുക.
ദൗത്യം
സാമൂഹിക വികസനം
എല്ലാ ജനവിഭാഗങ്ങൾക്കും സമാന അവസരങ്ങളും ക്ഷേമപദ്ധതികളും ഉറപ്പാക്കുക.
പരിസ്ഥിതി സംരക്ഷണം
മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഹരിത വികസനം എന്നിവ പ്രോത്സാഹിപ്പിക്കുക.
സുതാര്യ ഭരണസംവിധാനം
ഉത്തരവാദിത്വപരവും കാര്യക്ഷമവും ജനകീയവുമായ ഭരണ സേവനങ്ങൾ നൽകുക.
ഗുണമേൻമയുള്ള സേവനങ്ങൾ
ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, അടിസ്ഥാന സൗകര്യ മേഖലകൾ മെച്ചപ്പെടുത്തുക.